പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് സൗകര്യം
പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിനും ഓഗസ്റ്റ് ഒന്നുമുതല്‍ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയലിസിസ് പ്രവര്‍ത്തനം ആരംഭിക്കാനും ടി.വി രാജേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.09 കോടി രൂപ ഉപയോഗിച്ചാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മാട്ടൂല്‍, കുഞ്ഞിമംഗലം, പട്ടുവം, കടന്നപ്പള്ളി, പുതിയങ്ങാടി, കണ്ണപുരം, കല്യാശേരി എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
കഴിഞ്ഞ വര്‍ഷം ചെറുതാഴം, പിലാത്തറ പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ ഒ.പി, രാവിലെ എട്ട് മുതല്‍ വൈകിട്ട് നാലു വരെ ലാബ്, ഫാര്‍മസി, മരുന്ന്, മൂന്നിലധികം ഡോക്ടര്‍മാര്‍, രോഗിയെ നിരീക്ഷിക്കാന്‍ പ്രത്യേക മുറി, മാനസികാരോഗ്യ ക്ലിനിക്ക്, ജീവിത ശൈലീരോഗ ക്ലിനിക്ക്, കുട്ടികള്‍ക്ക് കളിക്കാന്‍ സൗകര്യം, ഒ.പിയിലെത്തുന്ന രോഗികള്‍ക്ക് ഇരിക്കാനും ടി.വി കാണാനുമുള്ള സൗകര്യം എന്നിവ ഉണ്ടാകും.
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരും പഞ്ചായത്തും എം.എല്‍.എ ഫണ്ടും പൊതുജനങ്ങളുടെ സഹായത്തോടെ മറ്റ് സന്നദ്ധ സംഘടനകളുടെ സ്‌പോണ്‍സര്‍ഷിപ്പുകളും ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതിനായി ഉടന്‍ ജനകീയ യോഗം വിളിച്ച് ചേര്‍ക്കും.
യോഗത്തില്‍ ഡോ.നാരായണനായിക്, വി.വി പ്രീത, പി. ഗോവിന്ദന്‍, ആര്‍. അജിത, ഡോ. അനീഷ്ബാബു, ഡി. വിമല, എം. കുഞ്ഞിരാമന്‍, ആനക്കീല്‍ ചന്ദ്രന്‍, പി.കെ ഹസന്‍ കുഞ്ഞി, കെ.വി രാമകൃഷ്ണന്‍, ഇ.പി ഓമന, കെ.വി മുഹമ്മദലി, എം. പവിത്രന്‍, എ.പി ബദറുദീന്‍, എസ്.വി അബ്ദുല്‍റഷീദ്, ഒ.വി ഗീത, ടി.വി ഉണ്ണികൃഷ്ണന്‍, കെ.പി കമലാക്ഷി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."