കണ്ണങ്കൈ കൊവ്വപ്പുഴ പാലം: താല്‍ക്കാലിക റോഡ് അപകടാവസ്ഥയില്‍
തൃക്കരിപ്പൂര്‍: നിര്‍മാണം പൂര്‍ത്തീകരിക്കാത്ത കണ്ണങ്കൈ കൊവ്വപുഴ പാലത്തിന് സമാന്തരമായി പണിത റോഡ് കുണ്ടും കുഴിയും നിറഞ്ഞ് അപകടാവസ്ഥയില്‍. ദിവസവും നിരവധി ഇരു ചക്രവാഹന യാത്രക്കാര്‍ തെന്നി വീഴുന്നത് ഇവിടെ പതിവ് കാഴ്ച്ചയാണ്. കണ്ണങ്കൈ കൊവ്വപുഴ പാലം നിര്‍മാണ സമയത്താണ് ഗതാഗതം തടസപ്പെടുത്താതിരിക്കാന്‍ പുഴയില്‍ ബണ്ടുകെട്ടി സമാന്തര റോഡ് നിര്‍മിച്ചത്. ഈ റോഡില്‍ മഴവെള്ളം കെട്ടിനിന്നും മറ്റും വലിയ കുഴികള്‍ രൂപപ്പെട്ടതോടെയാണ് ഇരു ചക്രവാഹനങ്ങള്‍ തെന്നി വീഴുന്നത് പതിവായത്.
സ്കൂള്‍ ബസുകളടക്കം നൂറുക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. പാലത്തിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഇതുവരെയും തുടങ്ങിയിട്ടില്ല. കാലവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ അപ്രോച്ച് റോഡിന്റെ പ്രവൃത്തി ആരംഭിക്കുകയുള്ളു. വലിയ അപകടം സംഭവിക്കുന്നതിന് മുന്‍പെ താല്കാലികമായി പണിത റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."