HOME
DETAILS

ബിഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം: സുശാന്ത് സിങിന്റെ മരണം സി.ബി.ഐ അന്വേഷിക്കും

  
backup
August 05 2020 | 09:08 AM

sushanth-singh-death-case-handover-to-cbi-today-report

ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ബിഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി.

സുശാന്തിന്റെ മരണം മഹാരാഷ്ട്ര ബിഹാര്‍ രാഷ്ട്രിയത്തില്‍ വലിയതോതില്‍ ചലനമുണ്ടാക്കിയിരുന്നു. അന്വേഷണം മുംബൈ പൊലീസില്‍ നിന്ന് മാറ്റി സി.ബി.ഐക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യം ഇല്ലെന്നും മുംബൈ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും നിലപാട് എടുക്കുകയായിരുന്നു.

അതേ സമയം കേസ് സി.ബി.ഐക്ക് വിടണമെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുശാന്തിന്റെ പിതാവ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കേസ് സി.ബി.ഐയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

ജൂലൈ 14നാണ് മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ 34കാരനായ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഫെബ്രുവരി 25 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ലെന്നും സുശാന്തിന്റെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  15 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  23 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago