കഴിഞ്ഞ തവണത്തെ തെറ്റ് ഇത്തവണ രാജ്യം തിരുത്തും: ഖുശ്ബു
മാനന്തവാടി: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു തെറ്റുപറ്റിയെന്നും ആ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അതവര്‍ നിറവേറ്റുമെന്നും നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു.
ശബരിമല വിഷയം, നോട്ട് നിരോധനം, റാഫേല്‍ അഴിമതി, ജി.എസ്.ടി, വര്‍ഗീയത തുടങ്ങി രാജ്യത്തെ ജനങ്ങളെ സാരമായി ബാധിച്ച എല്ലാ വിഷയങ്ങളും നരേന്ദ്രമോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയില്‍ മാത്രമാണ് പ്രതീക്ഷ. ചുരുങ്ങിയത് അഞ്ചു ലക്ഷത്തിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ രാഹുലിനെ വയനാട്ടുകാര്‍ വിജയിപ്പിക്കും.
കള്ളപ്പണം പിടികൂടി പൊതുജനത്തിന്റെ അക്കൗണ്ടുകളിലെത്തിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി ജനങ്ങളുടെ അക്കൗണ്ടിലല്ല തന്റെയും കോടീശ്വരന്മാരുടെയും അക്കൗണ്ടിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് പണമെത്തിച്ചത്.
രാഹുലിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മോദിക്ക് വയനാട്ടില്‍ വരാന്‍ ധൈര്യമുണ്ടോ? മത്സരിക്കാന്‍ വന്നില്ലെങ്കില്‍ പ്രചാരണത്തിനെങ്കിലും വരണം.
അതിനു ധൈര്യം വേണം. പ്രചാരണത്തിനു പോലും വയനാട്ടില്‍ വരാന്‍ മോദിക്ക് ധൈര്യമില്ലന്നും അവര്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."