റിയാസ് മുസ്‌ലിയാര്‍ വധം: സ്‌പെഷല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറെ നിയമിക്കും
കാസര്‍കോട്: പഴയചൂരി ജുമാ മസ്ജിദില്‍ കൊല്ലപ്പെട്ട റിയാസ് മുസ്‌ലിയാര്‍ കേസ് കൈകാര്യം ചെയ്യുന്നതിനായി സ്‌പെഷല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
കേസില്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി മുഖ്യമന്ത്രിക്കും ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും നല്‍കിയ നിവേദനത്തിനു മറുപടിയായി ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി ബി.സി അനിത നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കേസ് കൈകാര്യം ചെയ്യാന്‍ ജില്ലാ ജനകീയ നീതി വേദി ഉദ്ദേശിക്കുന്ന അഭിഭാഷകന്റെ സമ്മതപത്രം നല്‍കാനും മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ പ്രഗത്ഭരായ അഭിഭാഷകരുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അറിയിക്കുമെന്ന് ജില്ലാ ജനകീയ നീതി വേദി വര്‍ക്കിങ് പ്രസിഡന്റ് സൈഫുദ്ദീന്‍ മക്കോട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."