HOME
DETAILS

ശബരിമല: ബി.ജെ.പിയെ ശക്തമായി കടന്നാക്രമിച്ച് പ്രതിരോധിക്കാന്‍ സി.പി.എം

  
backup
April 17 2019 | 01:04 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af

തിരുവനന്തപുരം: വോട്ടെടുപ്പിന് ആറു ദിവസം ബാക്കി നില്‍ക്കേ ശബരിമല പ്രധാന പ്രചാരണ വിഷയമാക്കുന്ന ബി.ജെ.പിയെ ശക്തമായി കടന്നാക്രമിച്ച് പ്രതിരോധിക്കാന്‍ സി.പി.എം.
ശബരിമല വിഷയത്തിന്റെ പേരില്‍ ഇടതുമുന്നണിയില്‍ നിന്നു തന്നെ വോട്ട് ചോര്‍ച്ചയുണ്ടാകുമെന്ന മറ്റു ഘടകകക്ഷികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മുന്‍കരുതലായി പ്രചാരണ അടവുമാറ്റാന്‍ സി.പി.എം തീരുമാനിച്ചത്.
അവസാന ഘട്ടത്തില്‍ മണ്ഡലങ്ങളില്‍ പറന്നിറങ്ങുന്ന നേതാക്കള്‍ ഇനി കടന്നാക്രമിക്കുക ബി.ജെ.പിയെ തന്നെയായിരിക്കും. ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണം പ്രധാന ചര്‍ച്ചയാക്കാനും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് തുറന്നുകാട്ടാനുമായിരിക്കും സി.പി.എം നേതാക്കള്‍ സമയം കണ്ടെത്തുക.
അതേസമയം, സംഘ്പരിവാറിന് സ്വാധീനം വര്‍ധിക്കുന്നുവെന്ന അഭിപ്രായ സര്‍വേകളെ തുടര്‍ന്ന് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ സ്‌ക്വാഡുകളുടെ എണ്ണം കൂട്ടി വീടുകള്‍ കയറിയിറങ്ങി ശബരിമലയില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നിലപാട് സ്വീകരിച്ചു എന്ന് വ്യക്തമാക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ശബരിമലയില്‍ 144 പ്രഖ്യാപിച്ചതെന്നും ക്രമസമാധാന പാലനത്തിന് ആവശ്യത്തിനു കേന്ദ്രസേനയെ അയക്കാമെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ സഹായ വാഗ്ദാനവും പ്രചരിപ്പിക്കും. കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരേ പ്രസംഗ വേദികളിലെല്ലാം ശക്തമായി ആഞ്ഞടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹത്തോടെയാണ് ശബരിമലയില്‍ ബി.ജെ.പി സംഘ്പരിവാര്‍ ശക്തികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന ആരോപണവും മുഖ്യമന്ത്രി ഉന്നയിക്കുന്നുണ്ട്.
കോഴിക്കോട്ടെത്തിയ മോദി ശബരിമല വിഷയം പ്രസംഗത്തില്‍ ഉള്‍പെടുത്താതെ സംസ്ഥാനത്തിനു പുറത്ത് ശബരിമല പ്രധാന വിഷയമാക്കിയത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുകയാണ് സി.പി.എമ്മിന്റെ മുഖ്യലക്ഷ്യം.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി പറഞ്ഞില്ലെങ്കില്‍ സ്വന്തം കോട്ടയില്‍ തന്നെ ചോര്‍ച്ചയുണ്ടാകുമെന്ന് സി.പി.എം കരുതുന്നു. വര്‍ഗീയ വിഷം ചീറ്റുന്ന ബി.ജെ.പിക്കെതിരേ ശക്തമായ പ്രത്യാക്രമണം നടത്തിയാല്‍ പട്ടികജാതി, ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥികളുടെ പെട്ടിയിലേക്ക് ഒഴുകുമെന്നും സി.പി.എം കരുതുന്നു.
തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ശബരിമല പ്രധാന വിഷയമാക്കരുതെന്ന് നേരത്തെ സി.പി.എം പ്രാദേശിക നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരേ വരുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയവും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും തെറ്റായ സാമ്പത്തിക നയങ്ങളും ചില മണ്ഡലങ്ങളിലെ കോണ്‍ഗ്രസ്, ബി.ജെ.പി രഹസ്യ ധാരണയും ഇടതുസര്‍ക്കാരിന്റെ ആയിരം ദിവസത്തെ വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാക്കാനായിരുന്നു പാര്‍ട്ടി പ്രാദേശിക ഘടകങ്ങള്‍ക്ക് സി.പി.എം നല്‍കിയ നിര്‍ദേശം. ഇത് അക്ഷരംപ്രതി അവര്‍ അനുസരിക്കുകയും ചെയ്തു.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വെല്ലുവിളിച്ച് ബി.ജെ.പി ശബരിമല വിഷയം പ്രധാന അജന്‍ഡയായി എടുത്തതിനെ തുടര്‍ന്നാണ് ശക്തമായി പ്രതിരോധിക്കാന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പെടെയുള്ളവര്‍ക്കു നിര്‍ദേശം നല്‍കിയത്.
വരും ദിവസങ്ങളില്‍ വര്‍ഗീയത മുഖ്യ അജന്‍ഡയായെടുത്ത് ന്യൂനപക്ഷ, നിഷ്പക്ഷ വോട്ടുകള്‍ തങ്ങളിലേക്ക് അടുപ്പിക്കാനാണ് സി.പി.എം ശ്രമം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago