രാമന്‍ എന്നാല്‍ നീതിയും സ്‌നേഹവുമാണ്, അദ്ദേഹം അനീതിക്കൊപ്പം നില്‍ക്കില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ടതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനവികതയുടെ സ്വരൂപമാണ് മര്യാദാപുരുഷോത്തമനായ രാമന്‍. നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിന്റെ കാതലാണ് ആ ഗുണങ്ങള്‍. രാഹുല്‍ ട്വീറ്റ് ചെയ്തു. രാമക്ഷേത്രത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്താതെ രാമനെക്കുറിച്ചു മാത്രമാണ് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.
'ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ പ്രകടനമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമന്‍. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലെ മനുഷ്യത്വത്തിന്റെ കാതല്‍ അവയാണ്. രാമന്‍ സ്‌നേഹമാണ്,അദ്ദേഹത്തിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമന്‍ അനുകമ്പയാണ്,അദ്ദേഹത്തിന് ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് അദ്ദേഹത്തിന് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല,' രാഹുല്‍ ട്വീറ്റില്‍ പറയുന്നു.
https://twitter.com/RahulGandhi/status/1290910949755498498
അതേ സമയം നരത്തെ പ്രിയങ്കാ ഗാന്ധി 'ഭൂമി പൂജ'യ്ക്ക് ആശംസയുമായി എത്തിയത് വിവാദത്തിന് വഴിയൊരിക്കിയിരുന്നു.ദേശീയ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്നാണ് പ്രിയങ്ക ഗാന്ധി ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്. ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത.. ഇതൊക്കെയാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട് എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. പിന്നാലെയാണ് ഭൂമി പൂജയും ക്ഷേത്രനിര്‍മാണവും പരാമര്‍ശിക്കാതെ രാഹുല്‍ ഇങ്ങനെ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."