സഊദിയിൽ ഇന്ന് 1,626 രോഗ മുക്തി, 36 മരണം, 1,389 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,626 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 36 രോഗികൾ മരണപ്പെടുകയും 1,389 പുതിയ രോഗികളെ സ്ഥിരീകരിക്കക്കുകയും ചെയ്തിട്ടുണ്ട്.
#وزارة_الصحة : فيروس #كورونا المستجد.
— واس العام (@SPAregions) August 5, 2020
الحالات الجديدة: 1,389حالة
حالات التعافي : 1,626
الوفيات الجديدة : 36
#نعود_بحذر
#واس_عام pic.twitter.com/G9GN6rZNke
ഇന്ന് റിയാദ്, മക്ക എന്നിവിടങ്ങളിൽ നൂറിലധികം വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. റിയാദിൽ 109, മക്ക 106 എന്നിങ്ങനെയാണ് കണക്കുകൾ കൂടാതെ, ഖമീസ് മുശൈത് (90), ജിസാൻ (53) എന്നിവിടങ്ങളിൽ അമ്പതിലധികം വൈറസ് ബാധയും കണ്ടെത്തി. 34,490 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,991 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,020 ആയും വൈറസ് ബാധിതർ 282,824 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,626 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ കെ രോഗ മുക്തി നേടിയവരുടെ എണ്ണം 245,314 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."