HOME
DETAILS

1195 പേര്‍ക്ക് കൊവിഡ്: ആശങ്ക വളര്‍ത്തി സമ്പര്‍ക്കം, 971 ആയി; ആകെ മരണം 94

  
backup
August 05 2020 | 12:08 PM

covid-issue-kerala-today-news

തിരുവനന്തപുരം: ആയിരം കടന്ന കൊവിഡ് ആശങ്കകളുമായി ഇന്ന് വീണ്ടും കൊവിഡ് കണക്ക്. രോഗവും മരണവും കനക്കുകതന്നെയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കില്‍ മാത്രം ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് 1195 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 971 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 79 പേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. അതെ സമയം 1234 പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായി.
ജൂലൈ 30നാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 1310 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതു കഴിഞ്ഞാല്‍ ഇന്നാണ് വലിയ കണക്ക്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1129 പേര്‍ക്കും ആഗസ്റ്റ് രണ്ടിന് 1169 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 1083 പേര്‍ക്കായിരുന്നു രോഗം.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്നെത്തിയ 66 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 125 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിലെ ചോമ്പാല്‍, കക്കട്ടില്‍, ഫറോക്ക് എന്നിവിടങ്ങളിലാണ് കൊവിഡ് മരണമുണ്ടായത്. കൊല്ലത്തും കണ്ണൂരും കാസര്‍കോടും എറണാകുളത്തുമാണ് മറ്റു മരണങ്ങള്‍.

കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമന്‍ (66), ഫറോക്ക് സ്വദേശി പ്രഭാകരന്‍(73), കക്കട്ടില്‍ സ്വദേശി മരയ്ക്കാര്‍ കുട്ടി(70), കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (58), കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി യശോദ (59), കാസര്‍കോട് ഉടുമ്പുത്തല അസൈനാര്‍ ഹാജി(76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി (86) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 94 ആയി.
പോസിറ്റീവായവര്‍ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം - 274, മലപ്പുറം - 167, കാസര്‍കോട് - 128, എറണാകുളം - 120, ആലപ്പുഴ - 108, തൃശ്ശൂര്‍ - 86, കണ്ണൂര്‍ - 61, കോട്ടയം - 51, കോഴിക്കോട് - 39, പാലക്കാട് - 41, ഇടുക്കി - 39, പത്തനംതിട്ട - 37, കൊല്ലം - 30, വയനാട് - 14.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago