മോദിയെയും അമിത ്ഷായെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കണം: ബൃന്ദ കാരാട്ട്
കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത ്ഷായെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കാസര്‍കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച റാലികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ 91 മണ്ഡലങ്ങളില്‍ ജനങ്ങള്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായപ്പോള്‍ മോദിയും അമിത് ഷായും രാഷ്ട്രീയ മുതലെടുപ്പിന് വര്‍ഗീയ വിഷം തുപ്പുകയാണ്. മോദി തമിഴ്‌നാട്ടില്‍ പോയി അവിടത്തെ ജീവിത പ്രശ്‌നങ്ങളെക്കുറിച്ചല്ല കേരളത്തിലെ ശബരിമലയെക്കുറിച്ചാണ് പറയുന്നത്. വര്‍ഗീയ വൈരമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പിയും ആര്‍.എസ്. എസും ശ്രമിക്കുന്നത്.
ഇന്ത്യയുടെ ഹൃദയം വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ബി.ജെ.പി ഇന്ത്യയുടെ ഹൃദയം കവര്‍ന്നെടുത്തു.
ലോകസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനെ തകര്‍ക്കാന്‍ ശ്രമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണഘടന ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഭരണമാണ് മോദിയുടെത്. തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യയും പെരുകുന്നു.
ന്യൂനപക്ഷങ്ങളും ദലിതുകളും ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെടുന്നു. അമ്പലത്തിനെയും മതത്തെയും കുറിച്ച് മാത്രമാണ് ബി.ജെ.പി പറയുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."