മഹല്ലുകളില്‍ ഛിദ്രത ഉണ്ടാക്കുന്നവരെ കരുതിയിരിക്കുക: സമസ്ത ആക്ഷന്‍ കൗണ്‍സില്‍
മാനന്തവാടി: പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും അംഗീകാരത്തോടെ പ്രവര്‍ത്തിച്ച് വരുന്ന പള്ളികളിലും മദ്റസകളിലും കുഴപ്പങ്ങളുണ്ടാക്കി സമാധാനപരമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മഹല്ലുകളില്‍ ഛിദ്രത ഉണ്ടാക്കുന്ന കാന്തപുരം വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹം കരുതിയിരിക്കണമെന്ന് സമസ്ത ജില്ലാ ആക്ഷന്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി സമസ്തയുടെ കീഴില്‍ നടന്ന് വരുന്ന പള്ളികളും മദ്റസകളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ എന്ത് വിലകൊടുത്തും ശക്തമായി നേരിടുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര് പറഞ്ഞു.
മാനന്തവാടി ബാഫഖി ഹോമില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ പിണങ്ങോട് അബൂബക്കര്‍ ഹാജി അധ്യക്ഷനായി. സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി എളമരം, സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്, വി മൂസക്കോയ മുസ്ലിയാര്, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, എസ് മുഹമ്മദ് ദാരിമി, കെ അഷ്റഫ് ഫൈസി, ശൗകത്തലി മൗലവി, മമ്മുട്ടി നിസാമി, പി.സി ഇബ്റാഹീം ഹാജി കമ്പളക്കാട്, കാഞ്ഞായി ഉസ്മാന്, അബ്ദുലത്തീഫ് വാഫി, പി.സി ഇബ്റാഹീം ഹാജി തരുവണ, പി.വി.എസ് മൂസ, കേളോത്ത് അബ്ദുല്ല, കാഞ്ഞായി ഇബ്റാഹീം ഹാജി, എം.കെ ഇബ്റാഹീം മുസ്ലിയാര്, നാസര്‍ തരുവണ, ഫഹീം, അഡ്വ. സത്താര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും മുഹമ്മദ് റഹ്മാനി തരുവണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."