ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം 22ന്
ആലപ്പുഴ: താമരക്കുളം ഗ്രാമപഞ്ചായത്തിലെ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിന് കൊട്ടയ്ക്കാട്ടുശേരിയില്‍ നിര്‍മ്മിച്ച ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ 22ന് വൈകിട്ട് നാലിന് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങില്‍ ആര്‍.രാജേഷ് എം.എല്‍.എ ആധ്യക്ഷതവഹിക്കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ സമ്മാനിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സുമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.വിമലന്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് അംഗം വിശ്വന്‍ പടനിലം മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഗീത സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.മധുസൂദനന്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."