പ്രിയങ്കയുടെ വാക്കുകളില്‍ അത്ഭുതമില്ല, കോണ്‍ഗ്രസ് എന്നും സ്വീകരിച്ചത് മൃദു ഹിന്ദുത്വ നിലപാട്: പിണറായി
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ തനിക്കൊരു അത്ഭുതവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്താണെന്ന് നമുക്ക് അറിയാം. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെയോ പ്രിയങ്കയുടെയോ നിലപാടില്‍ പുതുതായി ഒന്നുമില്ല.
കോണ്‍ഗ്രസ് എന്നും മൃദു ഹിന്ദുത്വനിലപാടാണ് സ്വീകരിച്ചത്. ബാബരി മസ്ജിത് തകര്‍ക്കാന്‍ സംഘ്പരിവാര്‍ പാഞ്ഞടത്തപ്പോള്‍ നിസംഗമായി നിന്നത് കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസ് ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോയപ്പോഴൊക്കെ പിന്തുണ നല്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്-മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."