ഗംഭീര വിജയം
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴു വിക്കറ്റിന്റെ ഗംഭീര വിജയം. ഡല്‍ഹി ഉയര്‍ത്തിയ 161 റണ്‍സെന്ന വിജയലക്ഷ്യം നായകന് ഗൗതം ഗംഭീറിന്റെ(71*)യും റോബിന് ഉത്തപ്പ(59)യുടെയും തകര്‍പ്പന്‍ ഇന്നിങ്സുകളുടെ ബലത്തില്‍ 22 പന്ത് ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു കൊല്‍ക്കത്ത. ജയത്തോടെ ഒന്‍പതു കളിയില്‍ നിന്ന് 14 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് കൊല്‍ക്കത്ത.
161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്നെ(4) പെട്ടെന്ന് നഷ്ടമായി. റബാദയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു നരെയ്ന്. എന്നാല്‍ ഗൗതം ഗംഭീറിന് കൂട്ടായി റോബിന് ഉത്തപ്പയെത്തിയതോടെ അനായാസം റണ്ണൊഴുകി. 109 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. ഉത്തപ്പ 24 പന്തിലാണ് അര്‍ധസെഞ്ച്വറി തികച്ചത്. 33 പന്തില്‍ അഞ്ചു ബൗണ്ടറിയും നാലു സിക്സറുമടങ്ങുന്നതാണ് ഉത്തപ്പയുടെ ഇന്നിങ്സ്. ആദ്യ ഘട്ടത്തില്‍ ഉത്തപ്പക്ക് പിന്തുണ നല്കിയ ഗംഭീര്‍ പിന്നീട് മുന്നില്‍ നിന്ന് നയിക്കുന്നതാണ് കണ്ടത്. 52 പന്തില്‍ 11 ബൗണ്ടറിയടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഉത്തപ്പയെ കരുണ്‍ നായര്‍ റണ്ണൗട്ടാക്കുകയായിരുന്നു. മനീഷ് പാണ്ഡെ(5)യാണ് പുറത്തായ മറ്റൊരു താരം. ഗംഭീറാണ് മത്സരത്തിലെ താരം.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. സഞ്ജു സാംസണ്(60) ടീമിന് വേണ്ടി തകര്‍പ്പന്‍ അര്‍ധസെഞ്ച്വറി നേടി. 38 പന്ത് നേരിട്ട താരം നാലു ബൗണ്ടറിയും മൂന്നു സിക്സറും പറത്തി. ശ്രേയസ് അയ്യര്‍(47)രാണ് മറ്റൊരു പ്രധാന സ്കോറര്‍. അവസാന അഞ്ചോവറില്‍ വേണ്ടത്ര റണ്‍സ് നേടാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. കൊല്‍ക്കത്തയ്ക്കായി നഥാന്‍ കൂള്‍ട്ടര്‍ നൈല്‍ മൂന്നു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."