HOME
DETAILS

. എച്ച്.എം.എല്‍ ഭൂമി; ചെറുകിട കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

  
backup
July 18 2016 | 21:07 PM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%95%e0%b4%bf

 

 

 

 

 

മേപ്പാടി: എച്ച്.എം.എല്‍ ഭൂമി സംബന്ധമായി അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ മൂപ്പൈനാട് ലക്കിഹില്‍ ചെറുകിട കര്‍ഷകരുടെ ഭൂമിക്ക് നികുതി സ്വീകരിക്കാതെയായി.
വര്‍ഷങ്ങളായി കൈവശം വച്ച് കൃഷി ചെയ്തു വരുന്നതും കഴിഞ്ഞ വര്‍ഷം വരെ നികുതി അടച്ചിരുന്നതുമായ ഭൂമിക്കാണ് ഒറ്റയടിക്ക് നികുതി നിര്‍ത്തിയത്. എച്ച്.എം.എല്‍ പ്രശ്‌നം അന്വേഷിക്കുന്ന എറണാകുളം ജില്ലാ കലക്ടര്‍ കൂടിയായ രാജമാണിക്യമാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1968ല്‍ അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പി സേവ്യര്‍, അന്നമ്മ അഗസ്റ്റിന്‍, സ്‌കറിയ, തോമസ് എന്നിവര്‍ക്ക് രേഖാ മൂലം എഴുതി നല്‍കിയ 7422 ല്‍പെട്ട ഭൂമിയാണ് ലക്കിഹില്‍ പ്രദേശത്തുള്ളത്.
ഈ ഭൂമി എച്ച്.എം.എല്‍ കൈവശം വെച്ചിട്ടില്ല. വര്‍ഷങ്ങളായി കൃഷി നടന്നു വരുന്ന സ്ഥലമാണിത്. തങ്ങളുടെ രേഖ പോലും പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് പ്രദേശവാസിയായ കട്ടിക്കാട്ട് മാത്യു പറയുന്നു. രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായുള്ളവരില്‍ നിന്നുമാണ് നികുതി സ്വീകരിക്കാത്തത്.
ഈ പ്രദേശത്ത് മാത്രം 50ലേറെ കുടുംബങ്ങള്‍ക്ക് നികുതി സ്വീകരിക്കാത്തത് തിരിച്ചടിയാകും. പ്രശ്‌നം ചൂണ്ടി കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. നടപടി ആയില്ലങ്കില്‍ കേസില്‍ കക്ഷി ചേരാനും നാട്ടുകാര്‍ ഒരുക്കമാണ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago