HOME
DETAILS
MAL
'സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സഹകരണ മേഖലയില്‍ നടപ്പിലാക്കണം'
backup
April 28 2017 | 23:04 PM
തേഞ്ഞിപ്പലം: കേരള ഗവര്ണര്മെന്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പില്‍ വരുത്തിയ സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൂടി നടപ്പിലാക്കണമെന്ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി യോഗം പ്രമേയം മുഖാന്തിരം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടാം ശനി, നാലാം ശനി അവധി ദിനങ്ങള്‍ സഹകരണ മേഖലയിലേക്കും ഏകീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.വിജയന് അധ്യക്ഷനായി. ടി.പി.രാഹുല്‍.ജി.നാഥ് , പി.മുഹമ്മദ് കോയ, വി.വി.അബ്ദുറഹിമാന്, അനിത ദാസ് .ടി .കെ ,വിനോദ് ,അലവി എടരിക്കോട്, കെ.പി.രവീന്ദ്രനാഥന്‍, സോമന് മുന്നിയൂര്‍ ,രാഘവന് തേഞ്ഞിപ്പലം, ഒ.കെ.വേലായുധന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."