കിണര്‍ നിര്‍മാണത്തിന്റെ മറവില്‍ വയല്‍ നികത്തുന്നു
തിരൂരങ്ങാടി: കിണര്‍ നിര്‍മാണത്തിന്റെ മറവില്‍ വയല്‍ മണ്ണിട്ടു നികത്തുന്നതായി ആക്ഷേപം.
കക്കാട് കരുമ്പിലാണ് സൗജന്യമായി വെള്ളം വിതരണം ചെയ്യാന്‍ കുഴിച്ച കിണറിന്റെ മണ്ണ് ഉപയോഗിച്ച് വയല്‍ നികത്തുന്നത്. ഒരു സെന്റിന് താഴെ മാത്രമാണ് കിണര്‍കുഴിക്കാന്‍ സ്ഥലം അനുവദിച്ചതെന്നാണ് വിവരം. എന്നാല്‍ ഇതിന്റെ പേരില്‍ പതിനഞ്ച് സെന്റ് സ്ഥലമാണ് നികത്തുന്നത്.
കിണറിലെ മണ്ണിന് പുറമെ പുറത്ത് നിന്നും മണ്ണെത്തിച്ചും നികത്തിയിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഇതിനായി വയലില്‍ പ്രത്യേകം ചെങ്കല്ല് ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്. മണ്ണ് നിറച്ച സ്ഥലത്ത് വാഴയും, തെങ്ങും വെച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നടപടിയില്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."