ഭിന്നിച്ചു നിന്ന കോണ്‍ഗ്രസും ലീഗും ഒന്നിച്ചു കണ്ണമംഗലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്
വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചെങ്ങാനിയില്‍ മെയ് 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുക്കങ്ങള്‍ തുടങ്ങി. ഭിന്നിച്ചു നിന്ന് കോണ്‍ഗ്രസും ലീഗും ഒന്നിച്ചു.
യു.ഡി.എഫ് ബന്ധം ശക്തമാക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റയും നേതൃയോഗത്തിലാണ് തീരുമാനം. 20 വാര്‍ഡുകളുളള ഇവിടെ ജനതാദളുള്‍പ്പെടെ യു.ഡി.എഫിന് 11 സീറ്റുകളാണ് ഉണ്ടായിരുന്നത്. സി.പി.എം, കോണ്‍ഗ്രസിലെ ഒരു വിഭാഗം, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവരുള്‍പ്പെടുന്ന ജനകീയ മുന്നണിയാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും യു.ഡി.എഫ് സംവിധാത്തിലേക്ക് മാറിയതോടെ 16 സീറ്റും യു.ഡി.എഫിന് സ്വന്തമാകും.
ഒന്നാം വാര്‍ഡ് ചെങ്ങാനിയിലെ മുസ്‌ലിം ലീഗ് മെമ്പര്‍ കെ.സാജിദ രാജി വെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റില്‍ മുസ്‌ലിം ലീഗിലെ പളളിയാളി ആബിദ അബ്ദുറഹ്മാനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി,കെ കുഞ്ഞിലാക്കുട്ടിക്ക് മുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ വാര്‍ഡില്‍ നിന്നും ലഭിച്ചത്. നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന കണ്ണമംഗലം, പറപ്പൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണ തോതില്‍ യു.ഡി.എഫ് സംവിധാനം നിലവില്ലായിരുന്നു. പുതിയ നീക്കത്തോടെ കണ്ണമംഗലത്തിനു പിറകെ പറപ്പൂരിലും യു.ഡി.എഫ് ശക്തമാക്കാനാണ് നേതൃത്വ തീരുമാനം. പുതിയ നീക്കത്തിന്റെ ഭാഗമായി കണ്ണമംഗലം പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ കൈവശമുളള വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനു വിട്ടു നല്‍കാനാണ് നീക്കം. പറപ്പൂരിലും സമാനമായ സ്ഥിതി തുടര്‍ന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."