കോട്ടക്കല്‍ മണ്ഡലം: സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഇന്ന്
പുത്തനത്താണി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തീകരിച്ച കോട്ടക്കല്‍ നിയോജക മണ്ഡലത്തിന്റെ പ്രഖ്യാപനം നാളെ നടക്കും. കാവുംപുറം ബ്ലോക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ നിയോജക മണ്ഡലത്തെ സമ്പൂര്‍ണ വൈദ്യുതീകൃത നിയമസഭാ മണ്ഡലമായി പ്രഖ്യാപിക്കും. ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുന്ന രണ്ടാമത്തെ മണ്ഡലമാണ് കോട്ടക്കല്‍. ഒരു കോടി പതിനെട്ട് ലക്ഷം രൂപ ചിലവ് വരുന്ന പദ്ധതിക്കായി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ ആസ്തി വികസന വിഹിതത്തില്‍ നിന്നും 16,16,041 രൂപയും, കുറ്റിപ്പുറം 8,08330. കോട്ടക്കല്‍ 5,81,334. എടയൂര്‍ 5,23,906. വളാഞ്ചേരി 4, 51,249. പൊന്മള 4,21,756. ഇരിമ്പിളിയം 3,45,666. മാറാക്കര 3,25,000 എന്നിങ്ങനെ വിഹിതങ്ങള്‍ അനുവദിക്കുകയായിരുന്നു. ബാക്കി തുകയായ 67,26,673 രൂപ കേന്ദ്ര വിഹിതവും കെ.എസ്.ഇ.ബിയുടെ തനത് വിഹിതവുമാണ്. പ്രഖ്യാപനത്തിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും കെ.എസ്.ഇബി ഉദ്യോഗസ്ഥരുടെയും യോഗം ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഖദീജ പാറോളി, എം.ശാഹിന ടീച്ചര്‍, വസീമ വേളേരി, കെ.ടി ഉമ്മുകുത്സു, ടി.വി സുലൈഖാബി, ജുനൈദ് പാമ്പലത്ത്, കെ.ടി നിസാര്‍ ബാബു, എസ്. പരമേശ്വരന്, എം.സറീന ബാനു, ഒ.പി വേലായുധന്, കെ.കെ ധര്മരാജന്, ടി.അബ്ദുല്‍ ബഷീര്‍, ടി.എം സുബ്രഹ്മണ്യന്, പി.പ്രശാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."