ഗസ്സയെ ഞെരുക്കിക്കൊല്ലാന്‍ ഇസ്റാഈല്‍; ഇന്ധനത്തിനും ഉപരോധം ഏര്‍പ്പെടുത്തി
ഗസ്സ സിറ്റി: ഫലസ്തീന് പ്രദേശമായ ഗസ്സയ്ക്കു മേല്‍ കൂടുതല്‍ ഉപരോധവുമായി ഇസ്റാഈല്‍. ഗ്യാസ്, ഇന്ധനം എന്നിവയ്ക്കാണ് ഇപ്പോള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മത്സ്യബന്ധന മേഖലയും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആറു നോട്ടിക്കല്‍ മൈല്‍ ദൂരമുണ്ടായിരുന്നത് മൂന്നിലേക്ക് ചുരുക്കിയാണ് ഉപരോധം ശക്തമായക്കിയത്.
അതിര്‍ത്തികള്‍ അടിച്ചിട്ടു കൊണ്ട് പ്രഖ്യാപനമുണ്ടായതിനു പിന്നാലെയാണ് കറം ശാലോം എന്ന ഏക വാണിജ്യ ക്രോസിങിലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുവഴി ഇനി ഭക്ഷണവും മരുന്നും മാത്രമാണ് കടത്തിവിടുക. അതിനും കടുത്ത നിയന്ത്രണമുണ്ട്.
ഹമാസിന്റെ തുടരെയുള്ള തീവ്രവാദ പ്രവര്ത്തനത്തേത്തുടര്ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇസ്റാഈല്‍ പ്രതിരോധ മന്ത്രി അവിഗ്ഡോര്‍ ലൈബര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഇസ്റാഈലിന്റെ നടപടിയെ ഹമാസ് തള്ളിപ്പറഞ്ഞു.
ഗസ്സ നിയന്ത്രിക്കുന്ന ഹമാസ് പ്രവര്‍ത്തകര്‍ ഇസ്റാഈലിലേക്ക് ബലൂണിലും പട്ടങ്ങളിലും തീപ്പന്തം പാറപ്പിച്ചതിനെത്തുടര്ന്നാണ് നടപടി. ഇസ്റാഈല്‍ കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും തീപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."