മരക്കൊമ്പ് റോഡിലേക്ക് മുറിഞ്ഞുവീണ് ഗതാഗതം മുടങ്ങി
തിരൂര്‍: റോഡരികിലെ ചീനിമരക്കൊമ്പ് റോഡിലേക്ക് മുറിഞ്ഞ് വീണ് ഏറെ നേരം ഗതാഗതം മുടങ്ങി. തിരൂര്‍ തെക്കുംമുറി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
സ്കൂളിന് സമീപം റോഡരികിലുള്ള വന്‍ ചീനി മരത്തിന്റെ കൊമ്പ് റോഡിലേക്ക് മുറിഞ്ഞ് വീഴുകയായിരുന്നു. മരക്കൊമ്പ് മുറിഞ്ഞു വീണ സമയത്ത് റോഡിലൂടെ വാഹനങ്ങളൊന്നും കടന്നു പോകാതിരുന്നതിനാല്‍ അപകടം ഒഴിവായി.
മരത്തിന്റെ ഉണങ്ങിയ കൊമ്പാണ് മുറിഞ്ഞ് വീണത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടി നില്ക്കാറുള്ള ഭാഗമാണിത്. സ്കൂള്‍ അവധിക്കാലമായതിനാലും വാഹനങ്ങള്‍ കടന്നുപോകാത്ത സമയമായതിനാലുമാണ് അപകടം ഒഴിവായത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലിസും നാട്ടുകാരുടെ സഹായത്തോടെയാണ് കൊമ്പുകള്‍ മുറിച്ച് മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് തിരൂര്‍ വഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."