HOME
DETAILS
MAL
മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരേ ജനകീയ സമരം
backup
April 28 2017 | 23:04 PM
പുത്തനത്താണി: ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം സംഘടിപ്പിക്കുവാന്‍ ലഹരി നിര്‍മാര്‍ജന സമിതി സംഥാന പ്രവര്‍ത്തക കണ്വന്ഷന് തീരുമാനിച്ചു. ജൂണ്‍ മുതല്‍ നാല് മാസക്കാലം ലഹരി വിരുദ്ധ കാംപയിനുകള്‍ നടത്തും. കേരള സ്റ്റുഡന്‍സ് ലഹരി വിരുദ്ധ നിര്‍മാര്‍ജന സമിതി നേതൃത്വം നല്‍കും. ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.കെ മുസ്തഫ തിരൂരങ്ങാടി അധ്യക്ഷനായി. സക്കീന പുല്പാടന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ.എച്ച്. റസാഖ്, പുവ്വത്തിക്കല്‍ രാധാകൃഷ്ണന്, ഫായിസ് വിളഞ്ഞിപുലാന്‍, കെ.പി വാഹീദ, സൈല ഖാസിം, കെ.റിസ്വാന്, പി.എം അവറാന്‍കുട്ടി, സലാം പറവണ്ണ, എ.ടി സജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."