HOME
DETAILS
MAL
കൊവിഡ്: രണ്ട് മലയാളികള്‍കൂടി മരിച്ചു
backup
August 06 2020 | 03:08 AM
സ്വന്തം ലേഖകര്‍
കണ്ണൂര്‍ സ്വദേശി ബംഗളൂരുവിലും കോഴിക്കോട് സ്വദേശി ബഹ്റൈനിലുമാണ് മരിച്ചത്. കാടാച്ചിറ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം ഫിര്‍ദൗസ് മന്‍സിലില്‍ മുഹമ്മദ് ഹനീഫ് (68) ആണ് ബംഗളൂരിവില്‍ മരിച്ചത്.
പനിയും ചുമയും കാരണം നാലുദിവസം മുന്‍പ് ആര്.ടി നഗര്‍ മെഡിസ്കോപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനീഫിനു കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ആര്.ടി നഗറിലെ വസ്ത്രവ്യാപാരിയും മിസ്ബാഹുല്‍ ഹുദാ ട്രസ്റ്റ് ട്രഷററുമാണ്. ഭാര്യ: ഫൗസിയ. മക്കള്‍: ഷഫ്നാസ്, ഷംനാസ് (ബംഗളൂരു), ഷഹീദ് (ഖത്തര്‍), ഷഹന. മരുമകന്: അബ്ദുല്‍നാസര്‍ (വെല്‍ഫിറ്റ് ആര്.ടി നഗര്‍). താമരശ്ശേരി പുതുപ്പാടി പയോണ കാഞ്ഞാംവയല്‍ വാന്തില്‍ സജി(49) യാണ് ബഹ്റൈനില്‍ മരിച്ചത്.
ഹെര്കുലിസ് ഫാബ്രിക്കേഷന്‍ കമ്പനി ജീവനക്കാരനായിരുന്നു. അസുഖ ബാധിതനായി ബഹ്റൈന്‍ മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: കെ.എസ് കുട്ടി, മാതാവ്: മേരി. ഭാര്യ:ഷീജ. മക്കള്‍:ആന്മരിയ,ആല്‍ഫി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."