അവധിക്കാല ക്ലാസ്; സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍
കക്കട്ടില്‍: മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍. കടത്ത വേനല്‍ ചൂടില്‍ ക്ലാസുകള്‍ നടക്കുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യ സ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ആവശ്യമുള്ള സൗകര്യങ്ങളും ചൂടിനെ പ്രതിരോധിക്കാനാവശ്യമായ സംവിധാനങ്ങളുമില്ലാതെയാണ് വാടക കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വേനല്‍ച്ചൂടില്‍ വെന്തുരുകുന്നത്. അങ്കണവാടി ഉള്‍പ്പെടെ വേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ പാടില്ലന്ന ഉത്തരവ് നിലവിലുണ്ട്. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ അവധി ദിനങ്ങളില്‍ പോലും രാവിലെ മുതല്‍ വൈികട്ട് വരെ ക്ലാസ് നടത്തുന്നതും വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നു.
അവധിക്കാല ക്ലാസുകളും ക്യാംപുകളും നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ശുപാര്‍ശകള്‍ ഈ സ്ഥാപനങ്ങള്‍ക്ക് ബാധകമാവാത്തതാണ് ട്യൂഷനുകളും കോച്ചിങ് ക്ലാസുകളും പ്രവര്‍ത്തിക്കാന്‍ കാരണം. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റൂഡന്‍സ് പൊലിസ്, എന്‍.സി.സി പരിശീലനങ്ങള്‍ പോലും നടത്തുന്നതിന് ഉത്തരവ് തടസമാണ്. അനുവാദത്തോടെ നടക്കുന്ന ഏകദിന പരിശീലനങ്ങള്‍ മാത്രമാണ് പലപ്പോഴും നടത്തിവരാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."