HOME
DETAILS
MAL
കന്യാസ്ത്രീ പീഡനം: ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കില്ല
backup
August 06 2020 | 03:08 AM
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.
പ്രതിയെ കുറ്റവിമുക്തനാക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്തിപരമായ വിദ്വേഷം കാരണമാണ് കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ഫ്രാങ്കോ സുപ്രിംകോടതിയെ സമീപിച്ചത്. നേരത്തെ കേരള ഹൈക്കോടതി ഹരജി തള്ളിയിരുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. വിടുതല്‍ഹരജി കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ഫ്രാങ്കോ വാദിച്ചിരുന്നു. ബലാത്സംഗത്തിന് പുറമെ അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."