വികസന സ്വപ്‌നങ്ങള്‍ പങ്കുവച്ച് എ. പ്രദീപ് കുമാര്‍
കോഴിക്കോട്: ലോക്‌സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ഥി എ.പ്രദീപ് കുമാറിന്റെ പര്യടനം ഇന്നലെ ബാലുശേരി അസംബ്ലി മണ്ഡലത്തിലായിരുന്നു. അടിയന്തരാവസ്ഥയുടെ കറുത്ത അധ്യായങ്ങള്‍ക്ക് സാക്ഷിയായ കക്കയത്തു നിന്നായിരുന്നു പ്രചരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചത്. കൂരാച്ചുണ്ട്. കായണ്ണ, പൂവത്തും ചോല, കാളഞ്ഞാലി, മൊട്ടന്‍ തറ, മാട്ടനോട്, ചാലില്‍, പുതിയോട്ടു മുക്ക്, വാകയാട് ടൗണ്‍, കാവുംതറ, മൊടക്കല്ലൂര്‍, കുന്നൂര്‍, കുന്നത്തറ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു.
ഇന്ന് തെരഞ്ഞെടുപ്പ് പര്യടനം കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടക്കും. രാവിലെ മുതല്‍ ഉച്ചവരെ മണ്ഡലത്തിലെ വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും സന്ദര്‍ശനം. ഉച്ചക്ക് ശേഷമായിരിക്കും സ്വീകരണ പരിപാടികളിലും കുടുംബ യോഗങ്ങളിലും പങ്കെടുക്കുക. മീമ്പാലക്കുന്ന്, കുടില്‍ത്തോട്, കോവൂര്‍ ( കോവൂര്‍ വെള്ളിമാടുകുന്ന് റോഡില്‍), താഴെ വയല്‍, വിരുപ്പില്‍ ബസാര്‍, വാപ്പോളിത്താഴം, മാസ് കോര്‍ണര്‍, പറോഡവയല്‍, ചുള്ളിയോട്, തിരുത്തിയാട് ഏലിയോട്ട് വയല്‍, കുന്നുമ്മല്‍ വെള്ളയില്‍, റെയില്‍ വ്യൂ ( കുന്നത്ത് താഴം നടക്കാവ്), ബി.ജി. റോഡ് വെസ്റ്റ്ഹില്‍, ബിലാത്തിക്കുളം കേശവമോനോന്‍ നഗര്‍ ഹൗസിംഗ് കോളനി, അത്താണിക്കല്‍ ബീച്ച്, പാലക്കട, ജനത റോഡ് കരുവിശേരി), വേങ്ങേരി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."