HOME
DETAILS
MAL
നന്മയും സ്നേഹവുമായിരുന്നു ശിഹാബ് തങ്ങളുടെ കരുതല്‍: ഹൈദരലി തങ്ങള്‍
backup
August 06 2020 | 03:08 AM
'തങ്ങള്‍': വിളക്കണഞ്ഞ വര്‍ഷങ്ങള്‍ പ്രകാശനം ചെയ്തു
മലപ്പുറം: നന്മയും സ്നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ശിഹാബ് തങ്ങളുടെ വേര്‍പാടിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. മതത്തിന്റെയോ, ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ, സ്നേഹത്തിന്റെ അവരിചിതമായ ഇടങ്ങളെ, മനുഷ്യമനസ്സില്‍ അനാവരണം ചെയ്ത് ശിഹാബ് തങ്ങള്‍ ഇന്നും ജീവിക്കുന്നു.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓര്‍മകള്‍, നിലപാടുകള്‍, എന്നിവ കോര്‍ത്തിണക്കി പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ,''തങ്ങള്‍; വിളക്കണഞ്ഞവര്ഷങ്ങള്''എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണ ചടങ്ങില്‍ നടന്നു. ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി തയാറാക്കിയ ഗ്രന്ഥം ഹൈദരലി ശിഹാബ് തങ്ങള്‍ എം.വി ശ്രേയസ് കുമാറിന് കോപ്പി നല്കി പ്രകാശനം ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബശീര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, ബഷീര്‍ അലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍, സി.കെ സുബൈര്‍, ഡോ: സൈനുല്‍ ആബിദ് ഹുദവി പുത്തനഴി എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ. എം.കെ മുനീര്‍ പുസ്തക പരിചയം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."