പത്തിലച്ചന്ത ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: എം.എസ് സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെ നേതൃത്വത്തില്‍ സീഡ് കെയര്‍ കര്‍ക്കിടകത്തില്‍ മഴക്കാലത്തു കഴിക്കാറുള്ള പത്ത് ഇല വര്‍ഗങ്ങളെയും പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികളേയും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും വിപണനത്തിനുമായി കല്‍പ്പറ്റയില്‍ പത്തിലച്ചന്ത നടത്തി. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ പത്തു മുതല്‍ ഉച്ചക്ക് ഒന്ന് വരെ കല്‍പ്പറ്റ എം.ജി.റ്റി ഹാളില്‍ നടന്ന സെമിനാറോടെ എം.എസ് സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെ നേതൃത്വത്തില്‍ നടത്താനുദ്ദേശിക്കുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നല്ല ഭക്ഷണം ആരോഗ്യത്തിന് എന്ന ബോധവല്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. എന്‍ അനില്‍ക്കുമാര്‍ അധ്യക്ഷനായി. ജില്ലാ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. സുഷ ക്ലാസെടുത്തു. കെ.വി ദിവാകരന് വിഷയം അവതരിപ്പിച്ചു. സീഡ് കെയര്‍ സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതവും സുമ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."