നിലമ്പൂര്‍ റെയില്‍വേ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ വലച്ചു
നിലമ്പൂര്‍: അറ്റകുറ്റപ്പണിക്കായി നിലമ്പൂര്‍ റെയില്‍വേ ഗേറ്റ് ഇന്നലെ രാവിലെ എട്ടുമുതല്‍ അടച്ചിട്ടത് യാത്രക്കാരെ വലച്ചു. ദീര്‍ഘ ദൂര ബസുകള്‍ അടക്കം എല്ലാ വാഹനങ്ങളിലും ഗേറ്റ് അടച്ചതുകാരണം സര്‍വിസ് റദ്ദു ചെയ്യേണ്ടിവന്നു. ഗേറ്റ് അടക്കുന്ന വിവരം മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ നൂറുകണക്കിന് വാഹനങ്ങളാണ് റെയില്‍വേയുടെ ഈ നടപടിമൂലം ദുരിതത്തിലായത്.
വിവരം അറിയാതെ പാലക്കാട് ഭാഗത്തുനിന്നു വന്ന പലവാഹനങ്ങളും ഗെയ്റ്റിനടുത്തു വച്ച് തിരിച്ച് കരുളായി വഴി നിലമ്പൂരിലെത്തേണ്ടി വന്നു. 35 ഓളം വരുന്ന റെയില്‍വേയുടെ തൊഴിലാളികളാണ് രാവിലെ മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ പ്രയത്നിച്ചത്. പ്രതിവര്‍ഷം നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഗേറ്റ് അടച്ചത്. എന്നാല്‍ പകല്‍ സമയങ്ങളില്‍ അറ്റകുറ്റപ്പണിക്കായി ഗേറ്റ് അടക്കുന്നത് ആദ്യമായാണ്. ഉച്ചക്ക് രണ്ടോടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗേറ്റ് തുറന്നു.
മാധ്യമങ്ങളിലൂടെ മുന്‍കൂട്ടി വിവരം അറിയിക്കുന്നതിന് പകരം ഗേറ്റിനോട് ചേര്‍ന്ന് ചെറിയ ബോര്‍ഡിലാണ് ഗേറ്റ് അടച്ചിടുമെന്ന കാര്യം റെയില്‍വേ പൊതുജനങ്ങളെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."