സി.പി.എം കൈയേറ്റക്കാര്‍ക്കൊപ്പം: കെ.എം മാണി
നിലമ്പൂര്‍: സി.പി.എം കൈയേറ്റക്കാര്ക്കൊപ്പമെന്ന് കേരളാ കോണ്‍ഗ്രസ്(എം) പാര്‍ട്ടി ചെയര്മാന് കെ.എം മാണി. നിലമ്പൂര്‍ ഐ.എം.എ ഹാളില്‍ നടന്ന പാര്‍ട്ടി നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റവും കൈയേറ്റവും രണ്ടാണെന്നും പാര്‍ട്ടി എന്നും കുടിയേറ്റ കര്‍ഷകരോടൊപ്പം നില്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കര്‍ഷകരുടെ താല്പര്യങ്ങള് എക്കാലത്തും സംരക്ഷിച്ച പാരമ്പര്യമാണ് കേരളാ കോണ്‍ഗ്രസ്(എം)നെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സജീവമായ പ്രാദേശിക നേതൃത്വം ഉയര്‍ന്നുവരണം. കടലാസ് കമ്മിറ്റികളല്ല പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി നാസര്‍, സെക്രട്ടറിമാരായ ജോര്‍ജ് തോമസ്, എ.സി തോമസ്, ജോസ് ഉള്ളാട്ട്, പി.വി ജോണി, ടി.വി ജോര്‍ജ്, മണ്ഡലം നേതാക്കളായ സണ്ണി പുലിക്കുത്തിയേല്, എം.എം തോമസ്, നിഷാദ് തൊട്ടിയന്, തോമസ് കൊക്കോപ്പുഴ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."