രാഹുല്‍ ഗാന്ധിക്ക് മലയോരത്തിന്റെ രാജകീയ സ്വീകരണം ഇന്ന്
തിരുവമ്പാടി: വയനാട് മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്ക് രാജകീയ സ്വീകരണമൊരുക്കാന്‍ മലയോരം ഒരുങ്ങി.
രാവിലെ 11.30 ഓടെ പ്രത്യേക ഹെലികോപ്റ്ററില്‍ വയനാട്ടില്‍ നിന്നും തിരുവമ്പാടി കറ്റിയാട്ടെ നിര്‍ദിഷ്ട കെ.എസ്.ആര്.ടി.സി. സബ്ഡിപ്പോ പദ്ധതി പ്രദേശത്ത് പ്രത്യേകം സജ്ജമാക്കിയ ഹെലിപാഡില്‍ വന്നിറങ്ങും. ഇവിടെ നിന്ന് റോഡ് മാര്‍ഗം രണ്ട് കിലോമീറ്ററോളം അകലെയുള്ള സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ ഗ്രൗണ്ടിലെ പ്രത്യേകം തയാറാക്കിയ റോഡിലൂടെ വേദിയിലെത്തും. തുടര്‍ന്ന് യു.ഡി.എഫിന്റെ പൊതുസമ്മേളനത്തെ അഭിസംബോധനം ചെയ്യും.എം.പി.അബ്ദുസ്വമദ് സമദാനി പരിഭാഷപ്പെടുത്തും. ജില്ലാ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. എസ്.പി.ജിയെക്കൂടാതെ 500 ല്‍ പരം പൊലിസുകാരെ തിരുവമ്പാടി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു.
രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന തിരുവമ്പാടി പുന്നക്കല്‍ റോഡില്‍ ഗതാഗതം അനുവദിക്കുന്നതല്ല. 2 മെഗാ സ്ക്രീനുമൊരുക്കും. തിരുവമ്പാടി മണ്ഡലത്തിലെ 25000 ആളുകളെ പ്രതീക്ഷിക്കുന്നതായി ഡി.സി.സി.സെക്രട്ടറി ബാബു പൈക്കാട്ടില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."