നിപാ പ്രതിരോധം: എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ കേരളത്തെ ആദരിക്കുന്നു
തിരുവനന്തപുരം: നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ സേവനത്തിന് എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്റെ ആദരം. ഉത്തര്‍പ്രദേശില്‍ നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്റെ ഇ.എം ഇന്ത്യ 2018 നാഷനല്‍ കോണ്‍ഫറന്‍സിലാണ് സംസ്ഥാനത്ത ആദരിക്കുന്നത്. 21ന് വൈകിട്ട് നാലിന് വരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സിലാണ് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജയെ ആദരിക്കുന്നത്.
ഉചിതമായ ഇടപെടലിലൂടെ നിപാ പ്രതിരോധം ഫലപ്രദമാക്കിയതിനാണ് കേരളത്തെ ആദരിക്കുന്നത്. ദീര്‍ഘ വീക്ഷണം, പിന്തുണ, ആത്മാര്‍ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്നാണ് എ.സി.ഇ.ഇ ഇന്ത്യ ഡീന്‍ പ്രൊഫ.പ്രവീണ്‍ അഗര്‍വാള്‍, ഇ.എം ഇന്ത്യ 2018 ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എസ്.കെ ശുക്ല എന്നിവര്‍ പറയുന്നത്.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രൊഫഷണല്‍ കോണ്‍ഫറന്‍സാണ് ഇ.എം ഇന്ത്യ. 21, 22 തിയതികളിലായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."