ഓവുപാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു; അപകടത്തിന് കാതോര്‍ത്ത് നാട്ടുകാര്‍
വണ്ടൂര്‍: എളങ്കൂര്‍-മഞ്ചേരി റോഡിലെ കല്ലമ്പാലി താഴെ കാരയില്‍ ഓവുപാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ അപകടഭീഷണിയില്‍. കാലപഴക്കവും അറ്റകുറ്റപണിയുടെ അഭാവവുമാണ് തകര്‍ച്ചക്ക് കാരണം.വണ്ടൂരില്‍ നിന്നു മഞ്ചേരിയിലേക്കുള്ള എളുപ്പവഴിയായ റോഡാണിത്. ദിനേനെ ബസുകളടക്കം നിരവധിവാഹനങ്ങള്‍ ഇതിലൂടെ പോകുന്നുണ്ട്. വളവും ഇറക്കവുമുള്ള സ്ഥലത്താണ് പാലമെന്നതിനാല്‍ അപകട സാധ്യതയേറെയാണ്. സംരക്ഷണ ഭിത്തിയുടെ തകര്‍ച്ച വര്‍ധിച്ചുവരുന്നതിനാല്‍ റോഡിന്റെ അരികും പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പാലത്തിന്റെ അടിവശത്തെ കല്ലുകള്‍ ഒരു ഭാഗത്ത് ഇളകിയിരിക്കുകയാണ്. പ്രദേശത്തെ പ്രധാന തോട് ഇതിനടിയിലൂടെയായതിനാല്‍ അടുത്ത മഴകാലത്തോടെ തകര്‍ച്ച പൂര്‍ണമാകാനാണ് സാധ്യത. റോഡിന്റെ റബറൈസിങ് പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കിലും പാലത്തെ അവഗണിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."