HOME
DETAILS

കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട്

  
backup
August 06 2020 | 03:08 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളിലെ ദുരന്തസാധ്യതാ മേഖലകളിലുള്ളവരെ ക്യാംപുകളിലേക്ക് മാറ്റാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
മലയോര മേഖലകളിലേക്കുള്ള രാത്രി ഗതാഗതം നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. 2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായയിടങ്ങളില്‍ മുന്‍കരുതല്‍ നടപടികളെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago