ഗുരുവിനേയും ശിഷ്യഗണങ്ങളേയും കാണാന്‍ അനസ് എടത്തൊടിക എത്തി
കൊണ്ടോട്ടി: ഗുരുവിനേയും ശിഷ്യഗണങ്ങളേയും കണ്ട് സ്‌നേഹത്തിന്റെ പന്തുരുട്ടി ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ്ണ താരം അനസ് എടത്തൊടിക. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് വേണ്ടിയുള്ള യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്യാംപിലെ തിരക്കിനും ഐ ലീഗിനിടയിലും കിട്ടിയ രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയപ്പോഴാണ് അനസ് തന്നെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ച പ്രിയ ഗുരുനാഥന്‍ സി.ടി അജ്മലിനെയും അരിമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ താന്‍ കൂടി മുന്‍കൈയെടുത്ത് രണ്ട് വര്‍ഷത്തോളമായി നടത്തിവരുന്ന ഫുട്‌ബോള്‍ കോച്ചിങ് ക്യാംപിലെ കുരുന്നുകളേയും കാണാനെത്തിയത്.
കൊല്‍ക്കത്തയില്‍ നിന്നാണ് അനസിന്റെ അപ്രതീക്ഷിത വരവ്.ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അനസ് അധ്യാപകന്‍ സി.ടി അജ്മലെന്ന കായിക അധ്യാപകന്റെ ശിഷ്യനാകുന്നത്.
കായിക അധ്യാപകന്‍ അജ്മലിന്റെ ബാല്യകാല ഫുട്‌ബോള്‍ ഗുരുവും മുന്‍ മലപ്പുറം ജില്ലാ താരവുമായ അരിമ്പ്ര ഇ ഹംസ ഹാജിയും ക്യാംപില്‍ പരിശീലകനായുണ്ടായിരുന്നു. രണ്ടര മണിക്കൂര്‍ കുട്ടികളോടൊത്ത് ചെലവഴിച്ചും അവരുമായി സംവദിച്ചുമാണ് അനസ് മടങ്ങിയത്. സ്‌കൂള്‍ തലത്തില്‍ വച്ച് ബൂട്ടണിഞ്ഞത് മുതല്‍ പത്ത് വര്‍ഷത്തെ പ്രൊഫഷനല്‍ കരിയറിനിടക്ക് ഐ ലീഗുകളിലും, ഐ.എസ്.എല്‍ ലും, ഏഷ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പുകളിലും, സംസ്ഥാന ദേശീയ ടീമുകള്‍ക്കൊപ്പവുമെല്ലാം ഉണ്ടായ അനുഭവങ്ങളും താരം പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."