ഡോക്കില്‍ നിന്ന് വേര്‍പെട്ട ടഗ് കൊല്ലം തുറമുഖത്തെത്തിച്ചു
കൊല്ലം: അബുദബി കമ്പനിയുടെ കൂറ്റന്‍ ഡോക്ക് കെട്ടിവലിച്ചു കൊണ്ടുവരവെ വടം പൊട്ടി വേര്‍പെട്ടുപോയ ടഗ് കൊല്ലം തീരത്തെത്തിച്ചു. ടഗിലെ ജീവനക്കാരില്‍ നിന്ന് സാറ്റലൈറ്റ് ഫോണും പിടികൂടി.
കൊല്ലം തുറമുഖത്ത് ടഗ് എത്തിച്ച ശേഷം കസ്റ്റംസ് സൂപ്രണ്ട് മോഹന്‍ സി. പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത സാറ്റലൈറ്റ്ഫോണ്‍ കണ്ടെത്തിയത്.ഫോണ്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും.
കൊല്ലം തുറമുഖത്ത് എത്തിച്ച ടഗില്‍ ഏഴു ജീവനക്കാരാണുള്ളത്. രണ്ടു ജീവനക്കാര്‍ ഡോക്കിലാണ്. ഈ ഡോക്ക് അമ്പലപ്പുഴ നീര്‍ക്കുന്നത്തിനു സമീപം കടല്‍ത്തീരത്ത് കഴിഞ്ഞദിവസം അടിഞ്ഞിരുന്നു.
അബൂദബി കമ്പനിയുടെ ജീവനക്കാരാണെങ്കിലും ഒന്‍പതുപേരും ഇന്‍ഡോനേഷ്യന്‍ പൗരന്മാരാണ്.ഡോക്കില്‍നിന്നു വേര്‍പെട്ട് കൊല്ലം തീരത്ത് ഒഴുകി നടക്കുകയായിരുന്ന ടഗ് തുറമുഖവകുപ്പിന്റെ മറ്റൊരു ടഗിന്റെ സഹായത്തോടെയാണ് ഇന്നലെ ഉച്ചയോടെ കൊല്ലം തുറമുഖത്തെത്തിച്ചത്.
ഇന്‍ഡോനേഷ്യയില്‍നിന്ന് അബുദബിയിലേക്ക് പോകുംവഴിയാണ് ഉള്‍ക്കടലില്‍ വച്ച് വടംപൊട്ടി ഡോക്കില്‍ നിന്ന് ടഗ് വേര്‍പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."