HOME
DETAILS
MAL
ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി
backup
July 18 2016 | 21:07 PM
ആലപ്പുഴ: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ ഏഴ് മണി മുതല്‍ നഗരത്തിലെ ആറോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുനിലാല്‍, ഹനീഫ്, ജിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബി. മെഹബൂബ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."