ഹജ്ജ് മാനവികതയുടെ സന്ദേശം: വി. മൂസക്കോയ മുസ്‌ലിയാര്‍
കല്‍പ്പറ്റ: ഇസ്‌ലാമിലെ ഹജ്ജ് ലോകത്തിന് നല്‍കുന്നത് തുല്യതയില്ലാത്ത മാനവിക സന്ദേശമാണെന്നും ദേശ ഭാഷ വര്‍ണ ലിംഗ വ്യത്യാസമില്ലാതെ സാഹോദര്യത്തിന്റെ പാഠങ്ങളാണ് ഹജ്ജിന്റെ മുഖമുദ്രയെന്നും സമസ്ത കേന്ദ്ര മുശാവറാ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
സമസ്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്യാഗത്തിനും സഹനത്തിനും തയാറാകുന്ന വിശ്വാസി വൃന്ദം സമര്‍പ്പണത്തിനും തയാറാവേണ്ടതുണ്ടെന്നും യഥാര്‍ഥ മുസ്‌ലിം തനിക്കു പ്രിയപ്പെട്ടതെന്തും രക്ഷിതാവിന് സമര്‍പ്പിക്കുന്നവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായ ചടങ്ങില്‍ കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാര്‍ ക്ലാസിന് നേതൃത്വം നല്‍കി. സയ്യിദ് മുജീബ് തങ്ങള്‍, എം. ഹസന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, മൊയ്തീന്‍ കുട്ടി യമാനി, എം.എ ഇസ്മായില്‍ ദാരിമി, സി.പി മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ മജീദ് ബാഖവി, എന്‍.കെ മുസ്തഫ ഹാജി, കാഞ്ഞായി ഉസ്മാന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സ്വാഗതവും കെ.വി ജഅ്ഫര്‍ ഹൈതമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."