കാക്കനാട് പാലച്ചുവടില്‍ പ്രകൃതിവാതകം ചോര്‍ന്ന് തീപിടിച്ചു
കാക്കനാട്: പാലച്ചുവട് തുതിയൂര്‍- വെണ്ണല റോഡില്‍ കാളച്ചാലിനു സമീപം അദാനി ഗ്രൂപ്പിന്റെ പ്രകൃതി വാതകം ചോര്‍ന്നു തീപിടിത്തം. ഇന്നലെ പുലര്‍ച്ചേ 4.30 ഓടെയാണ് വാതകചോര്‍ച്ച ഉണ്ടായതും തീ പടര്‍ന്നതും. വൈദ്യുതി വകുപ്പിന്റെ 220 കെവി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് അശ്രദ്ധമൂലം വാതക പൈപ്പ് ലൈന്‍ തകരാറ് സംഭവിച്ചത്. ബ്രഹ്മപുരത്തു നിന്നും കലൂരിലേക്ക് വൈദ്യുതി കൊണ്ടു പോകുന്നതിനായി കേബിള്‍ സ്ഥാപിക്കുന്നതിനായാണ് കുഴിയെടുത്തത്.
വൈദ്യുതി കേബിള്‍ സ്ഥാപിക്കാന്‍ ജോലികള്‍ രാത്രിയില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വെളിച്ചത്തിന്നായി പണി നടക്കുന്നിനിടത്ത് പെട്രോമാക്സ് കത്തിച്ചു വച്ചിരുന്നു. ഗ്യാസ് ലീക്ക് ഉണ്ടായപ്പോള്‍ പെട്രോമാക്സിലേക്ക് വാതകം പടര്‍ന്നതാണ് തീ ആളികത്താന്‍ ഇടയായത്. മൂന്നു മീറ്ററോളം ഉയരത്തില്‍ തീ ആളിക്കത്തി.
ഫയര്‍ഫോഴ്സും പൊലിസും സ്ഥലത്തെത്തി അദാനി ഗ്രൂപ്പ് അധികൃതരുമായി ബന്ധപ്പെട്ട് അവര്‍ എത്തിയെങ്കിലും ചോര്‍ച്ച ഉണ്ടായ സ്ഥലം കണ്ടെത്താന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് വാതക പൈപ്പ് ലൈന്‍ വാല്‍വ് അടച്ച് ലീക്ക് ഒഴിവാക്കിയത്. വാതക പൈപ്പ് ലൈനിന്റെ ഒരു വാല്‍വ് കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലക്കകത്തും, മറ്റൊന്ന് പാലാരിവട്ടത്തുമാണുമുള്ളത്. ഈ രണ്ടു വാല്‍വുകളും അടച്ച ശേഷമാണ് വാതകചോര്‍ച്ച നിലച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് വാതകചോര്‍ച്ച ഉണ്ടായ ഭാഗം കണ്ടെത്താനായത്. കേടുവന്ന പെപ്പ് മാറ്റി പുതിയ സ്ഥാപിച്ച് വാതകം പുനസ്ഥാപിക്കുമെന്നു അദാനി ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. റീജണല്‍ ഫയര്‍ ഓഫീസര്‍ ദിലീപന്, ജില്ല ഫയര്‍ ഓഫീസര്‍ ജോജി എന്നിവരുടെ നേതൃത്ത്വത്തില്‍ തൃക്കാക്കര ,തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നും രണ്ടു യൂനിറ്റുകള്‍ തീ പടര്‍ന്ന സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."