മുക്കിലപ്പീടിക ജങ്ഷനില്‍ പതിയിരുന്ന് അപകടം
വെട്ടത്തൂര്‍: മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതിനാല്‍ കുളപ്പറമ്പ് മുക്കിലപ്പീടിക ജങ്ഷനില്‍ അപകടഭീഷണി. തൂത-വെട്ടത്തൂര്‍, അലനല്ലൂര്‍-മേലാറ്റൂര്‍, മേലാറ്റൂര്‍-വെട്ടത്തൂര്‍ റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണിത്.
ഇതിനു പുറമേ മേലാറ്റൂര്‍ റോഡില്‍ നിന്ന് കാപ്പ് പൊതാക്കല്ല് ഭാഗത്തേക്കുള്ള ചെറിയ റോഡും ഉണ്ട്. ഒരേസമയം വിവിധ റോഡുകളില്‍ നിന്ന് വാഹനങ്ങള്‍ വരുമ്പോള്‍ അപകട സാധ്യത ഏറെയാണ്. പലപ്പോഴും വാഹനങ്ങള്‍ അടുത്ത് എത്തുമ്പോഴാണ് ഡ്രൈവര്‍മാര്‍ തമ്മില്‍ കാണുന്നത്. ഇതിനാല്‍ അപകടങ്ങളും പതിവാണ്. വളവ്, പോക്കറ്റ് റോഡ് എന്നിവ ഉണ്ടെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുമില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് തൂത-വെട്ടത്തൂര്‍ റോഡ് ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചെങ്കിലും മിക്ക ഭാഗങ്ങളിലും സൂചനാ ബോര്‍ഡുകള്‍ ഇതുവരേയും സ്ഥാപിച്ചിട്ടില്ല. ചെര്പ്പുളശ്ലേരി, തൂത എന്നിവിടങ്ങളില്‍ നിന്ന് ഊട്ടി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയായതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് കടന്നുപോകുന്നത്. പാലക്കാട്-മണ്ണാര്‍ക്കാട്-അലനല്ലൂര്‍-മേലാറ്റൂര്‍ റൂട്ട് ആയതിനാല്‍ അന്യസംസ്ഥാന ബസുകള്‍ ഉള്‍പ്പെടെയും മുക്കിലപ്പീടിക ജങ്ഷന് വഴിയാണ് കടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."