HOME
DETAILS
MAL
അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും
backup
July 18 2016 | 21:07 PM
മലപ്പുറം: ജീവനക്കാരുടെ സേവന താത്പര്യവും സാമൂഹിക പ്രതിബദ്ധതയുമാണ് ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതെന്ന് ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. ഉണ്ണിക്കോയ അനുസ്മരണ സമ്മേളനവും അവാര്‍ഡ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുവ്വൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റായിരുന്ന പി. ഉണ്ണിക്കോയയുടെ സ്മരണാര്‍ഥം ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എസ്.എസ്.എല്‍.സി, സി.ബി.എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ഡി.എം.ഒ വിതരണം ചെയ്തു. അവാര്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ. സൗദത്ത് അധ്യക്ഷയായി. കെ.ടി സദാനന്ദന് അനുസ്മരണ പ്രസംഗം നടത്തി. കെ. ഹംസ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ.പി സാദിഖലി, സി.എം അബ്ദുല്‍ ഹമീദ്, എന്‍.പി മോഹനന്, രജിലേഖ, പ്രഭാകരന് നറുകര, ശ്രീധരന് മേലേതൊടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."