മിഷനറീസ് ഓഫ് ചാരിറ്റി ബാലമന്ദിരങ്ങളില്‍ റെയ്ഡ് നടത്താന്‍ ഉത്തരവ്
ന്യൂഡല്‍ഹി: മദര്‍ തേരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി അനാഥാലയങ്ങളില്‍ വ്യാപകമായി പരിശോധന നടത്താന്‍ കേന്ദ്ര മന്ത്രിയുടെ ഉത്തരവ്. മന്ത്രി മേനകാ ഗാന്ധിയാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ രാജ്യമെമ്പാടുമുള്ള ബാലമന്ദിരങ്ങളില്‍ ഉടന്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥ മന്ദിരങ്ങളില്‍ നിന്ന് കുട്ടികളെ അനധികൃതമായി ദത്തുനല്‍കുന്നുവെന്ന പരാതികളെത്തുടന്നാണ് വനിതാ ശിശുക്ഷേമ മന്ത്രിയായ മേനകയുടെ ഉത്തരവ്. അനാഥാലയങ്ങള്‍ ദത്തു നല്കല് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജാര്‍ഖണ്ഡിലെ നിര്‍മല്‍ ഹൃദയ് എന്ന ബാലകേന്ദ്രത്തില്നിന്ന് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്നതായി വാര്‍ത്ത വന്നിരുന്നു. റാഞ്ചിയിലെ സഥാപനത്തില്‍ നിന്ന് മൂന്നു കുട്ടികളെ വിറ്റുവെന്നും ഒരു കുഞ്ഞിനെ സൗജന്യമായി നല്‍കിയെന്നും മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീ കുറ്റസമ്മതം നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദത്തെടുക്കല്‍ നയത്തില്‍ പ്രതിഷേധിച്ച് 2015 മുതല്‍ മിഷനറീസ് ഓഫ് ചാരിറ്റി ദത്തു നല്കല് നിര്‍ത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചാരിറ്റിയുടെ അനാഥാലയങ്ങളില്‍ ലക്ഷക്കണക്കിന് കുട്ടികളാണ് അധിവസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."