ഏകസിവില്‍ കോഡും ഐ.എസും സമൂഹത്തിനാപത്ത് : ഓസ്ഫോജന
പട്ടിക്കാട്: ഏകസിവില്‍ കോഡ് വാദവും ഐ.എസും സമൂഹത്തെ കാര്‍ന്നുതിന്നുന്ന ദുര്ഭൂതങ്ങളാണെന്ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ യില്‍ ചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥി സംഘടന ഓസ്ഫോജന യോഗം വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹം ഒഴിഞ്ഞുനില്‍ക്കണമെന്നും അത്തരക്കാരെ ഒരുനിലയിലും സഹായിക്കരുതെന്നും യോഗം അഭ്യര്‍ഥിച്ചു.
നസ്റുദ്ദീന്റെ കൊലപാതകത്തിലും മഹല്ലുകളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നവരുടെ അക്രമ പ്രവര്‍ത്തനങ്ങളിലും യോഗം പ്രതിഷേധിച്ചു. മരണപ്പെട്ടവര്‍ക്കും മര്‍ദിത വിഭാഗത്തിന്റെ രോഗശമനത്തിനും പ്രാര്‍ഥന നടത്തി.
യോഗം സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സി.കെ.എം സ്വാദിഖ് മുസ്ലിയാര്, ഹാജി കെ മമ്മദ് ഫൈസി, പുത്തനഴി മൊയ്തീന് ഫൈസി, ഹസന് ഫൈസി എറണാകുളം, ടി.പി ഇപ്പ മുസ്ലിയാര്, നസീര്ഖാന് ഫൈസി തിരുവനന്തപുരം, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, കെ. അബദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, അലി ഫൈസി പാവണ്ണ, കെ. ഉണ്ണീന്‍ ഫൈസി, അസ്ഗറലി ഫൈസി, റഷീദ് ഫൈസി നാട്ടുകല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."