വൈദ്യുതി മന്ത്രിയുടെ ഫ്യൂസ് ജനം ഊരും: ചെന്നിത്തല
തൊടുപുഴ: സ്ത്രീ ജനതയെ ഒന്നടങ്കം അധിക്ഷേപിച്ച വൈണ്ടദ്യുതി മന്ത്രി എം.എം മണിയുടെ ഫ്യൂസ് കേരള ജനത ഊരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാംസ്‌കാരിക കേരളത്തിനുതന്നെ അപമാനമായ മന്ത്രി മണി ഉടന്‍ രാജിവയ്ക്കണം. മന്ത്രിയുടെ പരാമര്‍ശത്തിനെതിരായി പെമ്പിളൈ ഒരുമൈ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്നാറില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുകയും നിരന്തരം അസഭ്യവും പുലഭ്യവും പറഞ്ഞു നടക്കുന്ന മണിക്ക് അസഭ്യശ്രീമാന്‍ എന്ന പേരുനല്‍കണം. രാജിവച്ചില്ലെങ്കില്‍ യു.ഡി.എഫിന്റെ പ്രക്ഷോഭം നിയമസഭയ്ക്കകത്തും പുറത്തും ശക്തമാക്കും. പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ചൊവ്വാഴ്ച കൂടുന്ന യു.ഡി.എഫ് യോഗം തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, എ.കെ മണി , ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം ഷുക്കൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."