'ബി.ജെ.പി അധികാരത്തില്‍ വരുന്നത് ദോഷകരം'
പൂഞ്ഞാര്‍: ഭരണഘടനയെ പോലും വെല്ലുവിളിക്കുന്ന ബി.ജെ.പി അധികാരത്തില്‍ വരുന്നത് ദോഷകരമാണെന്നും വര്‍ഗീയ പ്രചാരണം ഇറക്കിയാണ് ഇവര്‍ തെരഞ്ഞൈടുപ്പിനെ നേരിടുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെംബര്‍ കെ.ജെ തോമസ്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ നടന്ന കര്‍ഷക തൊഴിലാളികളുടെ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ഇന്ത്യന്‍ ഭരണഘടന വിഭാഗനം ചെയ്തിരിക്കുന്നത് എല്ലാ ജാതി മതസംഘടനകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാം എന്നാണ്. എന്നാല്‍ ബി.ജെ.പി ഈ സ്വാതന്ത്ര്യത്തിന് കടിഞ്ഞാടിടുന്നു. മതനിരപേക്ഷ സംസ്ഥാനമാണ് കേരളം. ഇവിടെയും വര്‍ഗീയത വളര്‍ത്താന്‍ ഇവര്‍ ശ്രമിക്കുകയാണ്. ബി.ജെ.പിയുടെ എം.പിമാര്‍ പഴയ കോണ്‍ഗ്രസുകാരാണെന്നും, അതുകൊണ്ട് ഇടത് പക്ഷ സര്‍ക്കാരിന്റെ ശക്തി വര്‍ധിപ്പിക്കണമെന്നും എല്‍.ഡി.എഫിനെതിരേ യു.ഡി.എഫും ബി.ജെ.പിയും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫ് പത്തനംതിട്ട മണ്ഡലം സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പഞ്ചായത്ത് ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ പഞ്ചായത്ത് മെംമ്പര്‍ മിനിമോള്‍ ബിജു അധ്യക്ഷനായി. എല്‍.ഡി.എഫ് നേതാക്കളായ അഡ്വ.പി ഷാനവാസ്, ജോയി ജോര്‍ജ്, രമേശ് വെട്ടിമറ്റം, എം.ജി ശേഖരന്‍, ടി.എസ് സ്‌നേഹാധനന്‍, ടി.എസ് സിജു, ജോര്‍ജ് മാത്യു, പി.എന്‍ ദാസപ്പന്‍, ഗീതാ രവീന്ദ്രന്‍, ഡി.രാജപ്പന്‍ പഞ്ചായത്ത് മെംമ്പര്‍മാരായ ബിന്ദു സുരേന്ദ്രന്‍, സിന്ധു ഷാജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."