HOME
DETAILS

റിപ്പോ നിരക്കില്‍ മാറ്റമില്ല; സ്വര്‍ണത്തിന് 90 ശതമാനം വരെ വായ്പ

  
backup
August 06 2020 | 10:08 AM

rbi-monetary-policy-no-change-in-repo-rate

 

മുംബൈ: റിസര്‍വ് ബാങ്കിന്റെ ധന നയ കമ്മിറ്റി റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നാല് ശതമാനത്തില്‍ തുടരാന്‍ തീരുമാനിച്ചു. പണപ്പെരുപ്പ നിരക്ക് ലക്ഷ്യമിട്ട പരിധിയില്‍ തന്നെ നിര്‍ത്തുന്നതിനും കൊവിഡ് വ്യാപനം സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം മറി കടക്കുന്നതിനും വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടിയുള്ള ധന നയം തുടരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു.

ഫെബ്രുവരിയ്ക്ക് ശേഷം ആര്‍.ബി.ഐ റിപ്പോ നിരക്ക് 115 അടിസ്ഥാന പോയിന്റുകളില്‍ കുറവ് വരുത്തിയിരുന്നു. മറ്റൊരു 25 ശതമാനം കൂടെ കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാമ്പത്തിക വിദഗ്ധര്‍.

സ്വര്‍ണം പണയം വച്ചാല്‍ ലഭിക്കുന്ന തുകയുടെ പരിധിയും ആര്‍.ബി.ഐ വര്‍ധിപ്പിച്ചു. വിലയുടെ 90 ശതമാനം വരെ വായ്പ ലഭിക്കും.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ചുരുങ്ങുമെന്ന് ഗവര്‍ണര്‍ പറഞഅഞു. 202021 സാമ്പത്തിക വര്‍ഷം മുഴുവനായി എടുത്താലും വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലാവസ്ഥയില്‍ തുടരുന്നുവെന്നും കോവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധനവ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പം രണ്ടാം പാദത്തില്‍ വര്‍ദ്ധിക്കുമെന്ന് ധന നയ കമ്മിറ്റി വിലയിരുത്തി. മെയ് 22നാണ് ആര്‍.ബി.ഐ റീപ്പോ നിരക്ക് കുറച്ചത്. വായ്പ നല്‍കുന്നതിലെ മുന്‍ഗണന മേഖലയില്‍ മാറ്റം വരുത്താനും ആര്‍.ബി.ഐ തീരുമാനിച്ചു. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് മുന്‍ഗണന മേഖലയില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago