അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസത്തിലൂടെ പുറത്തായി
അടിമാലി: അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്‍ജ് അവിശ്വാസത്തിലൂടെ പുറത്തായി. ഇന്നലെ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 10 നെതിരെ 11 വോട്ടിനാണ് അവിശ്വാസം പാസായത്. ഇതോടെ ആറു മാസം നീണ്ട ഇടത് ഭരണത്തിനും വിരാമമായി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവീണ്‍ വാസുവാണ് യോഗം നിയന്ത്രിച്ചത്.
കഴിഞ്ഞ ദിവസം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചിരുന്നു. 21 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫ് 10, എല്‍.ഡി.എഫ് ഒന്‍പത്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ആദ്യം പ്രസിഡന്റായിരുന്ന സ്മിത മുനിസ്വാമിക്കെതിരെ എല്‍.ഡി.എഫ്് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ യു.ഡി.എഫിന് ഒപ്പമായിരുന്ന സ്വതന്ത്രന് ബിനു ചോപ്ര എല്‍.ഡി.എഫിനോപ്പം ചേര്‍ന്നു. അവിശ്വാസം ചര്‍ച്ചക്കെടുക്കുന്ന ദിവസം സ്മിത മുനിസ്വാമി മെമ്പര്‍ സ്ഥാനവും പ്രസിഡന്റ് സ്ഥാനവും രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. ഇതോടെ 11 അംഗങ്ങളുടെ പിന്തുണയോടെ എല്‍.ഡി.എഫിലെ ശ്രീജ ജോര്‍ജ്ജ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുകയും സ്വതന്ത്ര അംഗം എം.പി വര്‍ഗീസ് യു.ഡി.എഫിന് പിന്തുണ നല്‍കുകയും ചെയ്തതോടെ ഭരണപക്ഷമായ എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. തുടര്‍ന്നാണ് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര അംഗം എം.പി വര്‍ഗീസ് വൈസ് പ്രസിഡന്റായത്. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ബി മക്കാരിന്റെ നേത്യത്വത്തിലാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പിന്‍വാതിലിലൂടെ അധികാരത്തിലേറിയ സി.പി.എമ്മിന് ഇപ്പോഴത്തെ നടപടി വന്‍ തിരിച്ചടിയായി മാറി. മാങ്കുളം പഞ്ചായത്തിലും ഭരണം തിരിച്ച് പിടിക്കാനുളള ഒരുക്കത്തിലാണ് യു.ഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."