HOME
DETAILS
MAL
അഞ്ചുതെങ്ങില്‍ സ്ഥിതി ഗുരുതരം,104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
August 06 2020 | 12:08 PM
തിരുവനന്തപുരം: തലസ്ഥാനത്തെ തീരമേഖലയായ അഞ്ചുതെങ്ങ് ക്ലസ്റ്ററില്‍ 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ച പ്രദേശത്താണ് 443 പേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ 104 പേരില്‍ രോഗം സ്ഥിരീകരിച്ചത്.
ഇവിടെ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 50ല്‍ 33 പേര്‍ക്ക് പോസിറ്റീവ് ആയി. ഇന്നലെ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കും പോസിറ്റീവ് ആയി. തുടര്‍ന്നാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
ആറിടത്തായി 443 പേരെയാണ് ഇന്നു പരിശോധന നടത്തിയത്. കാല്‍ലക്ഷത്തോളം പേര് തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ച അഞ്ചുതെങ്ങ്.
തീരപ്രദേശത്ത് ജനങ്ങളെ നിയന്ത്രിക്കുക ദുഷ്കരമായതും രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."