സുേദഷ്കുമാറിനെ കോസ്റ്റല്‍ എ.ഡി.ജി.പിയായി നിയമിച്ചു
തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എ.ഡി.ജി.പി സുദേഷ്കുമാറിന് പുതിയ നിയമനം നല്കി പൊലിസ് തലപ്പത്ത് അഴിച്ചുപണി.
കോസ്റ്റല്‍ സുരക്ഷാ എ.ഡി.ജി.പിയായാണ് സുദേഷ്കുമാറിനെ നിയമിച്ചിരിക്കുന്നത്. ബറ്റാലിയന് എ.ഡി.ജി.പിയായിരുന്ന സുദേഷ്കുമാറിനെ വിവാദത്തെ തുടര്‍ന്ന് ഒരു മാസമായി ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.
എക്സ് കേഡര്‍ തസ്തികയായി കോസ്റ്റല്‍ എ.ഡി.പി തസ്തിക ഉയര്‍ത്തിയ ശേഷമാണ് സുദേഷ്കുമാറിനു നിയമനം നല്‍കിയിരിക്കുന്നത്. പൊലിസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ച കേസ് സംബന്ധിച്ച അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടയിലാണ് പുതിയ നിയമനം നല്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
ഇതോടൊപ്പം എച്ച്. വെങ്കിടേഷിനെ വിജിലന്‍സ് ഐ.ജിയായും ഡി.ഐ.ജി സ്പര്‍ജന്‍കുമാറിനെ ബിവറേജസ് എം.ഡിയായും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."