തൊടുപുഴയില്‍ ആവേശപ്പെരുമഴയായി ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: തൊടുപുഴയുടെ പ്രാന്ത പ്രദേശങ്ങളില്‍ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം. പൊരിവെയിലിലും അണമുറിയാത്ത ആവേശം പകര്‍ന്ന് നൂറുകണക്കിന് ജനങ്ങളാണ് ഗ്രാമപ്രദേശങ്ങളില്‍ കാത്തു നിന്നത്. പ്രവര്‍ത്തകരുടെ ആവേശപ്പെരുമഴയ്ക്കാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സാക്ഷ്യം വഹിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുചക്രവാഹനങ്ങളില്‍ പ്ലക്കാര്‍ഡുകളുമായി വിജയാരവം മുഴക്കി തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്ക് അകമ്പടി സേവിച്ചത്. ഉച്ചയ്ക്കു ശേഷം മഴയെത്തിയെങ്കിലും ആവേശം ചോരാതെയാണ് പ്രവര്‍ത്തകര്‍ ഡീനിനെ ആനയിച്ചത്.
പര്യടനം മണിക്കൂറുകള്‍ വൈകിയിട്ടും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ കാത്തു നിന്നത്. ഇന്നലെ രാവിലെ കുടയത്തൂര്‍ പഞ്ചായത്തിലെ കോളപ്രയില്‍ നിന്നായിരുന്നു പ്രചരണ പരിപാടികള്‍ക്ക് തുടക്കമിടുന്നത്. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന് എം.എല്‍ .എ, അഡ്വ. എസ്. അശോകന്, ജോയി തോമസ്, പ്രൊഫ. എം.ജെ ജേക്കബ്, ജാഫര്‍ഖാന്‍ മുഹമ്മദ്, എ.പി ഉസ്മാന് , എന്‍.ഐ ബെന്നി, എം. മോനിച്ചന്, പി.എന്‍ സീതി, ജോസി ജേക്കബ്, ജോണി കുളമ്പിള്ളി, ഷാജി കാഞ്ഞമല, കെ.കെ. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വണ്ണപ്പുറം ടൗണില്‍ പര്യടനം സമാപിച്ചു.
ഇന്ന് ദേവികുളത്ത്
അടിമാലി: യു.ഡി.ഫ് സ്ഥാനാര്‍ഥി അഡ്വ ഡീന്‍ കുര്യാക്കോസ് ഇന്ന് ദേവികുളം നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
രാവിലെ ഏഴിന് ആനക്കുളത്ത് നിന്നും തുടങ്ങി മാങ്കുളം, കുരിശുപാറ, കല്ലാര്‍, രണ്ടാം മൈല്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, 20ഏക്കര്‍, ടീ കമ്പനി, സൊസൈറ്റിമേട്, ബൈസണ്‍വാലി, മുട്ടുകാട്ട്, കൊച്ചുപ്പ്, എല്ലക്കല്, ഈട്ടിസിറ്റി, മുതുവാന്‍കുടി, കുത്തുപാറ, വെള്ളത്തൂവല്‍, ശല്യാംപാറ, കല്ലാര്‍കുട്ടി, 1000 ഏക്കര്‍, 200 ഏക്കര്‍, മെഴുകുംചാല്‍, പത്താംമൈല്‍ ,പടിക്കപ്പ്, ഇരുമ്പുപാലം,മച്ചിപ്ലാവ്, പോസ്റ്റ് ഓഫീസ്, ചാറ്റുപാറ, അടിമാലി, കൂമ്പന്‍പാറ, നായിക്കുന്ന്, ആനവിരട്ടി, തോക്കുപാറ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് ആനച്ചാലില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."